
തിരുവനന്തപുരം : ആദിവാസി സമൂഹ മാംഗല്യത്തിന് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രം ഒരുങ്ങി. കേരളം, തമിഴ്നാട്, കർണാടകം തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നും വധൂവരൻമാരും ബന്ധുക്കളുമെത്തിത്തുടങ്ങി. ക്ഷേത്രം മേൽശാന്തി സജീവൻ പോറ്റിയും ഭാരവാഹികളും ചേർന്നാണ് ഇവരെ സ്വീകരിക്കുന്നത്.
25നാണ് സമൂഹ ആദിവാസി മാംഗല്യം. 24ന് മഹാ മഹാ ത്രിപുര സുന്ദരീ ഹോമവും ആയിരത്തിലധികം പേർ ഒന്നിച്ച് നടത്തുന്ന ദേവീ മാഹാത്മ്യ പാരായണ യജ്ഞവും നടക്കും. അഘോരികളുടെ മഹാകൽ ബാബയായ കൈലാസപുരി സ്വാമി ഇതിന് കാർമ്മികത്വം വഹിക്കും. 18വയസുള്ള ദേവി 18തരത്തിലുള്ള അനുഗ്രഹങ്ങൾ ചൊരിയുന്നതാണ് മഹാ മഹാ ത്രിപുര സുന്ദരീ ഹോമം.ഇതിന് കാർമ്മികത്വം വഹിക്കാനായി കൈലാസപുരി സ്വാമിയോടൊപ്പം ത്രിപുരാന്തക ശിവക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശിവാചാര്യർ ഭാഗ്യരാജും മധുര ആധീനത്തിന്റെ മഠാധിപതിയും ഏഴോളം മഹാ ക്ഷേത്രങ്ങളിലെ പുരോഹിതൻമാരും പൗർണ്ണമിക്കാവിൽ എത്തും.