തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഇന്നലെ താപനില 39 ഡിഗ്രിയിലെത്തി. 25 വരെ ഇതു തുടരുമെന്ന് മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഇന്ന് ഉയർന്ന താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും എത്താം.