പാറശാല: അമരവിള പുല്ലാമല ബണ്ട് പുന:സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. 2018 ലെ പ്രളയത്തിലാണ് അമരവിള പുല്ലാമല ബണ്ട് തകർന്നത്. 2023-24 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച മൂന്നു കോടി രൂപ ചെലവഴിച്ചാണ് ബണ്ട് നിർമാണം പൂർത്തിയാക്കുക എന്ന് കെ.ആൻസലൻ എം.എൽ.എ അറിയിച്ചു. ബണ്ട് പുന:സ്ഥാപിക്കുന്നതോടെ പ്രദേശവാസികളുടെ പ്രളയാശങ്കയ്ക്കുള്ള പരിഹാരമാകുന്നതിന് പുറമെ പരിസരത്തെ നിരവധി ഏക്കറോളം വരുന്ന കൃഷിയുടെ സംരക്ഷണവും ഉറപ്പാവും.