തിരുവനന്തപുരം : കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മകന്റെ ഭാര്യയുടെ പരാതിയിൽ സ്ത്രീധന പീഡനക്കേസ്. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് 2022ൽ കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിലുള്ളത്. 35പവൻ സ്വർണം തട്ടിയെടുത്തതിനു ശേഷം വീണ്ടും 10ലക്ഷം രൂപ ആവശ്യപ്പെട്ടു.സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു.പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മകൻ ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്. 2022 നവംബറിലായിരുന്നു സത്യഭാമയുടെ മകന്റെ വിവാഹം. വിവാഹത്തെതുടർന്ന് മകനും അമ്മയും ചേർന്ന് സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചു.വീടും വസ്തുവും മകന്റെ പേരിൽ എഴുതിക്കൊടുക്കാൻ നിർബന്ധിച്ചു.മകൻ കെട്ടിയ താലി പൊട്ടിച്ച് മരുമകളുടെ മുഖത്തടിച്ചു.വസ്ത്രങ്ങൾ പുറത്തെറിഞ്ഞ് വീടിനു പുറത്താക്കിയെന്നും മരുമകൾ പരാതിയിൽ പറയുന്നു.