
ലോംഗ് ബ്ളാക് സ്കേർട്ടും ക്രോപ് ടോപ്പും അണിഞ്ഞു നടി രാകുൽ പ്രീത്‌സിംഗ്. വിവാഹശേഷം രാകുൽ കൂടുതൽ സുന്ദരിയായി എന്ന് ആരാധകർ. ഏതു വസ്‌ത്രത്തിലും അതിമനോഹരിയായി കാണപ്പെടുന്നു എന്നതാണ് രാഹുലിന്റെ പ്രത്യേകത. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് രാകുൽ പ്രീത് സിംഗ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രാകുലിന്റെയും നിർമ്മാതാവ് ജാക്കി ഭഗ്‌നാനിയുടെയും വിവാഹം.ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ആദ്യം വിവാഹം വിദേശത്ത് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി ആറുമാസത്തെ ആസൂത്രണവും നടത്തിയിരുന്നു. എന്നാൽ മാലദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം ഇരുവരുടെയും തീരുമാനം മാറ്റുകയായിരുന്നു. ഗില്ലി എന്ന കന്നട ചിത്രത്തിലൂടെയാണ് രാകുൽ അഭിനയരംഗത്തേക്കു എത്തുന്നത്. 2011ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി.