ss

മെഗാഹിറ്റായ പ്രേമലു സിനിമയിൽ ആദി എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ശ്യാം മോഹൻ ഇനി തമിഴിലും. ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ശ്യാം മോഹൻ എത്തുന്നത്. നായികയായ സായ്‌ പല്ലവിയുടെ സഹോദരന്റെ വേഷമാണ് അവതരിപ്പിക്കുന്നത് ശിവകാർത്തികേയനുമായും സായ് പല്ലവിയുമായും കോമ്പിനേഷനുണ്ട്. രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം രാജ്‌കമൽ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായ ഗെറ്റ് സെറ്റ് ബേബിയിലും ശ്യാം മോഹൻ അഭിനയിക്കുന്നുണ്ട് . നസ്ലൻ പ്രധാന വേഷത്തിൽ എത്തിയ 18 പ്ളസ് സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നതായിരുന്നു. പ്രേമലുവിലെ ആദി എന്ന കഥാപാത്രം പറയുന്ന 'ജസ്റ്റ് കിഡിങ് " പ്രേക്ഷകർ ഏറ്റെടുത്തു. 'ജെകെ" ചേട്ടൻ എന്നു പേരും വീണു.