
മകൻ കേദാർ ശ്രീകുമാറിന്റെ ചോറൂണ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച് നടി സ്നേഹ ശ്രീകുമാർ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു കേദാറന്റെ ചോറൂണ്. ഗുരുവായൂർ കണ്ണന്റെ അടുത്ത് ചോറൂണ് എന്ന് ചിത്രങ്ങൾക്ക് ഒപ്പം കുറിക്കുകയും ചെയ്തു. മറിമായം പരമ്പരയിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതരായവരാണ് എസ്.പി. ശ്രീകുമാറും സ്‌നേഹയും. 2019ൽ ആണ് ഇരുവരുടെയും വിവാഹം. കഴിഞ്ഞ വർഷം ജൂണിലാണ് ശ്രീകുമാറിനും സ്‌നേഹയ്ക്കും കുഞ്ഞ് ജനിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഇരുവർക്കും. തങ്ങളുടെ വിശേഷങ്ങൾ സ്നേ ഹയും ശ്രീകുമാറും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചക്കപ്പഴം പരമ്പരയിലാണ് ശ്രീകുമാർ ഇപ്പോൾ അഭിനയിക്കുന്നത്. സ്നേഹയാകട്ടെ മറിമായത്തിലും. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് ശ്രീകുമാർ അവസാനം അഭിനയിച്ചത്.