പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളുമായി അമല പോൾ

ആടുജീവിതം യാത്രയെ ഓർമ്മിപ്പിക്കുന്ന രണ്ടു ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ. ''2018ൽ ആരംഭിച്ചതും 2024 വരെ തുടർന്നതുമായ അവിശ്വസനീയമായ യാത്രയെ പ്രതിഫലിക്കുന്ന ചിത്രം. വാക്കുകൾക്കതീതമായ നന്ദി ''എന്ന് പൃഥ്വിരാജിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ കുറിച്ചു. ഒരു ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയ സമയത്ത് പകർത്തിയതാണ്. അടുത്തത് ആടുജീവിതത്തിന്റെ പ്രമോഷനിടെ പകർത്തിയതും. കാഴ്ചയിൽ പോലും വളരെ മാറിപ്പോയ പൃഥ്വിരാജിനെയും അമലയെയും പുതിയ ചിത്രത്തിൽ കാണാനാവും. ബ്ളെസി, പൃഥ്വിരാജ്, അമലപോൾ എന്നിവരുടെ ജീവിതത്തിലെ കുറെ വർഷങ്ങൾ സഞ്ചരിച്ച ചിത്രം കൂടിയാണ് ആടുജീവിതം.കൊവിഡ് അടക്കം പലവിധ പ്രതിസന്ധികളെ മറികടന്നായിരുന്നു ആടുജീവിതത്തിന്റെ യാത്ര.ബ്ളസി സംവിധാനം ചെയ്ത ആടുജീവിതം 2018ൽ ആണ് ചിത്രീകരണം ആരംഭിച്ചത്. മാർച്ച് 28ന് ചിത്രം റിലീസ് ചെയ്യും.