തിരുവനന്തപുരം: നെഹ്റുയുവകേന്ദ്രയുടെ നേതൃത്വത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കായി നടത്തിയ ഹിന്ദികാര്യശാല ഇൻകം ടാക്സ് മുഖ്യ കമ്മിഷണർ അസിത് സിംഗ് ഉദ്ഘാടനം ചെയ്തു.തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ നെഹ്രു യുവകേന്ദ്ര ദക്ഷിണേന്ത്യ റീജിയണൽ ഡയറക്ടർ എം.എൻ.നടരാജ് അദ്ധ്യക്ഷത വഹിച്ചു.നെഹ്രു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ അനിൽ കുമാർ.എം, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.ആർ.ഹരീന്ദ്ര ശർമ്മ ക്ലാസെടുത്തു.