
മുടപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽ.ഡി.എഫ് കിഴുവിലം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് കടയിൽക്കോണം വരെ നടത്തിയ മാർച്ചിന് സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ജി.വേണുഗോപാലൻ നായർ,എസ്.ചന്ദ്രൻ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഹരീഷ് ദാസ്,ആർ.കെ.ബാബു സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എ.അൻവർഷ,ഗോപൻ വലിയേല,കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത തുടങ്ങിയവർ പങ്കെടുത്തു.