kummanamudhgadanamchyunnu

ആറ്റിങ്ങൽ: നിഷേധ രാഷ്ട്രീയം നിലപാടാക്കിയ ഇടത് -വലത് മുന്നണികൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍. ആറ്റിങ്ങലിൽ എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരന്റെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൽ.എം.എസ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആര് അധികാരത്തിൽ വരുമെന്നതിൽ പൊതുതിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനം വിധി എഴുതിയെന്ന് വി. മുരളീധരൻ പറഞ്ഞു. ആറ്റിങ്ങലിലും രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന് സ്ഥാനാർത്ഥി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാൻ രണ്ട് പക്ഷത്ത് മത്സരിക്കുന്ന ഇടത് വലത് കൂട്ടുകെട്ട് ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞെന്ന് ജി. കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ അദ്ദേഹം പ്രകാശനം ചെയ്തു. അഡ്വ. എസ്. സുരേഷ്, വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.