തിരുവനന്തപുരം: അടുത്തിടെയുണ്ടായ ടിപ്പർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത തിരക്കുള്ള രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയും ടിപ്പർ ലോറികൾക്കും ചരക്കു വാഹനങ്ങൾക്കും കണ്ടെയ്നർ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. നഗരാതിർത്തി പ്രദേശങ്ങളായ വെട്ടുറോഡ്,ചപ്പാത്ത്,പള്ളിച്ചൽ,മരുതൂർ, പൗഡിക്കോണം,കുണ്ടമൺകടവ്,മങ്ങാട്ടുകടവ്, എന്നീ സ്ഥലങ്ങളിലാണ് നിയന്ത്രണം.നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് വ്യക്തമാക്കി.
നിയന്ത്രണം
 നിയന്ത്രണമുള്ളപ്പോൾ ടിപ്പർ, മറ്റ് ചരക്കു വാഹനങ്ങൾ എന്നിവ നഗരത്തിൽ പ്രവേശിക്കരുത്
 അധികഭാരം കയറ്റി വാഹനങ്ങൾ സഞ്ചരിക്കാൻ പാടില്ല
 പുറത്തേക്ക് തള്ളി നിൽക്കുന്നതോ പരിധിയിൽ കൂടുതൽ സാധനങ്ങളോ വാഹനങ്ങളിൽ കയറ്റരുത്
 മണ്ണ്, പാറ ഉത്പന്നങ്ങൾ തുടങ്ങിയവ കൊണ്ടു പോകുന്ന ചരക്കു വാഹനങ്ങൾ മൂടണം
 വേഗപരിധി ലംഘിക്കരുത്
 ടിപ്പറുകൾ, ചരക്ക് വാഹനങ്ങൾ, കണ്ടെയ്നറുകൾ എന്നിവ അനുവദിക്കപ്പെട്ട സ്ഥലത്ത് മാത്രം പാർക്ക് ചെയ്യണം