വർക്കല: ലോകജലദിനത്തോടനുബന്ധിച്ച് അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനയും സംവാദവും നടന്നു. പ്രിൻസിപ്പൽ ഡോ.എസ്.പൂജ ജലദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.ട്രസ്റ്റ്‌ സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,വൈസ് പ്രിൻസിപ്പൽ മഞ്ജു ദിവാകരൻ,സ്കൗട്ട് ട്രെയിനർ പ്രവിൻ. എസ്.ആർ എന്നിവർ പങ്കെടുത്തു.