
കന്യാകുമാരി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവംകോട് നിയമസഭ മണ്ഡലത്തിൽ മലയാളിയായ വി.എസ്.നന്ദിനിയെ സ്ഥാനാർത്ഥിയാക്കി ബി.ജെ.പി. 2013 മുതൽ ബി.ജെ.പി പ്രവർത്തകയായ ഈ 42കാരി നിലവിൽ പാർട്ടി ജില്ലാസെക്രട്ടറിയാണ്. മലയാളികൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് വിളവംകോട്.
കോൺഗ്രസ് എം.എം.എ എസ്.വിജയധരണി സ്ഥാനം രാജിവച്ച് ബി.ജെ.പിയിൽചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. വിജയധരണിയെ കന്യാകുമാരി ലോക്‌സഭ സീറ്റിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം പൊൻ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ബിസിനസുകാരനായ സുരേഷ്‌കുമാറാണ് നന്ദിനിയുടെ ഭർത്താവ്.