തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മേജർ ആർച്ചുബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കാർമ്മികത്വം വഹിക്കും. ഓശാന ഞായറായ നാളെ രാവിലെ 6.30ന് കുരുത്തോല വാഴ്വ്, പ്രദക്ഷിണം, വിശുദ്ധ കുർബാന. 25ന് രാവിലെ 6.30ന് വചനിപ്പ് പെരുന്നാൾ വിശുദ്ധ കുർബാന. തിങ്കൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 6.30ന് വിശുദ്ധ കുർബാനയും വൈകിട്ട് 6ന് സന്ധ്യാ നമസ്‌കാരം, തുടർന്ന് ഫാദർ വിൽസൺ തട്ടാരുതുണ്ടിൽ നയിക്കുന്ന പീഡാനുഭവധ്യാനവും. പെസഹാ വ്യാഴം ശുശ്രൂഷകൾ രാവിലെ 7.30ന് പ്രഭാതനമസ്‌കാരം,വിശുദ്ധ കുർബാനയുടെ ആരാധന ഉച്ചക്ക് 2ന് പൊതു ആരാധനയും വിശുദ്ധ കുർബാനയുടെ ആശീർവാദവും. തുടർന്ന് 3ന് ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ,പെസഹാ കുർബാന. ദുഃഖവെള്ളി രാവിലെ 8ന് ദുഃഖവെള്ളി ശുശ്രൂഷകൾ, വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം, 8ന് ജാഗരണ പ്രാർത്ഥന. ദുഃഖശനി 6.15ന് പ്രഭാത നമസ്‌കാരം. പട്ടം, ലിറ്റിൽ ഫ്ളവർ പഴയപള്ളിയിൽ വിശുദ്ധ കുർബാന, സെമിത്തേരിയിൽ ധൂപപ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 7ന് രാത്രി നമസ്‌കാരം, ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ, വിശുദ്ധ കുർബാന. ഉയിർപ്പ് ഞായർ രാവിലെ 6.15ന് പ്രഭാത നമസ്‌കാരവും വിശുദ്ധ കുർബാനയും നടക്കും.