വിഴിഞ്ഞം : ബി.ജെ.പിയും കോൺഗ്രസും ഒരേ നയ സമീപനങ്ങളാണ് പിന്തുടരുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് വിഴിഞ്ഞത്ത് സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ഥാനാർത്ഥിയെ എം.എ.ബേബി ഷാൾ അണിയിച്ച് സ്വീകരിച്ചു.എൽ.ഡി.എഫ് കോവളം മണ്ഡലം കൺവീനർ പി.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ.ടി.എൻ.സീമ,സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,പുല്ലുവിള സ്റ്റാൻലി,പാറക്കുഴി സുരേന്ദ്രൻ,കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,വിഴിഞ്ഞം ജയകുമാർ, സഫറുള്ള ഖാൻ,ഉച്ചക്കട ചന്ദ്രൻ,യു.സുധീർ എന്നിവർ പങ്കെടുത്തു.