n

അന്ന രേഷ്മ രാജന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. മഞ്ഞ ചുരിദാർ ധരിച്ച് സിമ്പിൾ ലുക്കിൽ അന്ന തിളങ്ങുന്നു. പൊതുവേ സാരിയോ മോഡേൺ വേഷങ്ങളോ ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് അന്ന അധികവും പ്രത്യക്ഷപ്പെടുക. ഇത്തരം വേഷങ്ങളാണ് ചേച്ചിക്ക് അനുയോജ്യമെന്ന് ആരാധകർ തന്നെ പറയാറുണ്ട്. അങ്കമാലി ഡയറീസ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച അന്ന രേഷ്‌മ രാജൻ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമാകുന്ന താരം കൂടിയാണ് അന്ന. ഹണിറോസിനുശേഷം ആ മേഖലയിൽ ഇത്ര സജീവമായ മറ്റൊരു നടിയില്ല. അയ്യപ്പനും കോശിയും സിനിമയിൽ റൂബി എന്ന കഥാപാത്രമായി അന്ന ഏറെ തിളങ്ങിയിരുന്നു. 2022ൽ റിലീസ് ചെയ്ത തിരിമാലി ആണ് അന്നയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അന്നയുടെ ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്.