
മീനാക്ഷിയുടെ 24-ാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തിൽ കാവ്യ മാധവൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. പ്രിയപ്പെട്ട മീനാക്ഷിക്കുട്ടിക്ക് സന്തോഷകരമായ ജന്മദിനാശംസകൾ എന്നാണ് കാവ്യ കുറിച്ചത്. ഏതാനും കുടുംബചിത്രങ്ങളും കാവ്യ പങ്കുവച്ചിട്ടുണ്ട്.
ചെന്നൈയിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. ഡോ. മീനാക്ഷി എന്ന് അറിയപ്പെടാനാണ് മകൾക്ക് താത്പര്യമെന്ന് ദിലീപ് മുൻപ് പറഞ്ഞിരുന്നു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് മലയാള സിനിമാപ്രേക്ഷകർക്ക് പ്രത്യേകമൊരു സ്നേഹമുണ്ട്.പ്രിയപ്പെട്ടവർക്ക് മീനാക്ഷി മീനൂട്ടിയാണ്.