ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതകേരള മിഷന്റെ എ പ്ലസ് ഗ്രേഡ്.ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ - മാലിന്യ സംസ്‌കരണം,ജലസുരക്ഷ,ഊർജ്ജ സംരക്ഷണം,ജൈവവൈവിദ്ധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.നഗരസഭ സെക്രട്ടറി സ്കൂൾ നോഡൽ ഓഫീസർ എൻ.സാബുവിന് സാക്ഷ്യപത്രം കൈമാറിയതോടെ ഹരിത സ്ഥാപന പദവിയുള്ള വിദ്യാലയമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ മാറി.