വെള്ളറട: സംസ്ഥാന കേരളോത്സവത്തിൽ 1500 മീറ്ററിൽ മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ ആനപ്പാറ സുരേഷ് ഭവനിൽ സജീഷ് അലക്സാണ്ടറെ കേരള കോൺഗ്രസ് (എം) പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് കൂതാളി ഷാജി സംസ്ഥാന കമ്മിറ്റി അംഗം ആനപ്പാറ രവി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി. സനു, ചന്ദ്ര ബാബു, സെൽവരാജ്, എന്നിവർ അനുമോദിച്ചു.