swapnakood

വർക്കല: കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിലെ വീടില്ലാത്ത ഭിന്നശേഷി വിദ്യാർത്ഥിയായ സഞ്ജുവിന് വീടുവച്ചു നൽകുന്ന സ്വപ്നക്കൂട് എന്ന പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 10ന് വർക്കല എസ്.എൻ കോളേജ് ഗുരുദക്ഷിണ ഓഡിറ്റോറിയത്തിൽ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി. എസ്.ആർ.എം നിർവഹിക്കും. റെെസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, വർക്കല എസ്.എൻ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ, എസ്.എൻ കോളേജ് അദ്ധ്യാപകർ-അനദ്ധ്യാപകർ, കെ.ആർ.ടി.എ- കിളിമാനൂർ, കെ.എസ്.ടി.എ, എസ്.എൻ.ട്രസ്റ്റ് എന്നിവ സംയുക്തമായാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് സി. സുഗതൻ അദ്ധ്യക്ഷത വഹിക്കും. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയഡാളി. എം.വി മുഖ്യപ്രഭാഷണം നടത്തും. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ

ഡോ .ആർ.എൻ. അൻസർ, കേരള സർവകലാശാല എസ്.എൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.എ. ഷാജി, എസ്.എസ്.കെ തിരുവനന്തപുരം ഡി.പി.ഒ ബി. ശ്രീകുമാരൻ, വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിൽ.വി, റെെസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ജി. ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.