poorakkazhcha

ആറ്റിങ്ങൽ: അമ്പലമുറ്റത്ത് തിടമ്പേറ്റിയ ഏഴ് ഗജവീരന്മാരുടെ മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പൂരത്തട്ടിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും സൃഷ്ടിച്ച നാദവിസ്‌മയം അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ആവണിഞ്ചേരി പൂരത്തിന് താള-മേള-ദൃശ്യ വിസ്മയമേകി. ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ്‌വയ്പ്പ് മഹോത്സവത്തിന്റെ ഭാഗമായാണ് പൂരം നടന്നത്.
ഇന്നലെ രാവിലെ അമ്പലമുക്ക് ജംഗ്ഷനിൽ ഗജവീരന്മാർക്ക് സ്വീകരണവും ക്ഷേത്രാങ്കണത്തിൽ പൂരച്ചമയങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. വൈകിട്ടോടെ ക്ഷേത്രമുറ്റത്തെ മേളപ്പന്തലിൽ മേളം തുടങ്ങി. ക്ഷേത്ര മതിലകത്ത് നിന്ന് നെറ്റിപ്പട്ടം കെട്ടി പുറത്തേയ്ക്ക് വന്ന ഗജവീരന്മാരെ ആളുകൾ ആർപ്പുവിളികളോടെ വരവേറ്റത്. തുടർന്ന് കുടമാറ്റവും ആകാശപ്പൂരവും അരങ്ങേറി.