നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റോട്ടറി ക്ലബും,അമ്മൻ നഗർ റസിഡന്റ്സ് അസോസിയേഷനും നിംസ് ആശുപത്രിയും സംയുക്തമായി ഇന്ന് രാവിലെ 8.30ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.ഇതിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിക്കും.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.സുമിത്രൻ,അസിസ്റ്റന്റ് ഗവർണർ ഗിരീഷ് ബാബു.കെ.എസ്,പ്രോജക്ട് ചെയർമാൻ ഡോ.മീരജോൺ,ക്ലബ് പ്രസിഡന്റ് അസീം മുഹമ്മദ്,അമ്മൻ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.