
പാറശാല: ഉച്ചക്കട സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികവും അനുമോദന സമ്മേളനവും കവിയും അദ്ധ്യാപകനുമായ രാജൻ വി.പൊഴിയൂർ ഉദ്ഘാടനം ചെയ്തു. ഉച്ചക്കട ഇടവക വികാരി ഫാ.റോയി.സി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രിയ കുമാരി,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെയ്മണ്ട് മേരി, പി.ടി.എ പ്രസിഡന്റ് വിൻസ്,കർണാടക വൈസ് പ്രവിൻഷ്യൽ സിസ്റ്റർ ആഗ്നറ്റ മേരി,ലോക്കൽ മാനേജർ സിസ്റ്റർ ദിവ്യ മേരി,ഡോ.ഡാനിയൽ സാം,മറിയാമ്മ ഇമ്മാനുവേൽ, ഹന്ന,ലിയോ,സെറ.എസ്,കാർഡിയോണ, തീർത്ഥ തുടങ്ങിയവർ സംസാരിച്ചു.