തിരുവനന്തപുരം: ഭൗമസുരക്ഷയ്ക്കായി ഒരു മണിക്കൂർ വൈദ്യുതി അണച്ച് സംസ്ഥാന സർക്കാരിന്റെ ബോധവത്കരണം. ഊർജ ഉപഭോഗം കൂടുന്നതിലുള്ള താക്കീതെന്ന നിലയിലാണ് ഇന്നലെ രാത്രി എട്ടര മുതൽ ഒൻപതരവരെ വൈദ്യുതി അണച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി നൂറ് ദശലക്ഷം യൂണിറ്റിന് മുകളിലാണ് വൈദ്യുതി ഉപഭോഗം. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാൻ കെ.എസ്.ഇ.ബി ദിവസവും കോടികൾ മുടക്കി വൻവിലയ്ക്ക് വൈദ്യുതി വാങ്ങിവരികയാണ്. ജലവൈദ്യുതിയും കരാർ വൈദ്യുതിയും കേന്ദ്രഗ്രിഡും സംസ്ഥാനത്തെ ഉപഭോഗത്തിന് മതിയാകാത്ത അവസ്ഥയാണ്.