ko

കോവളം: പനത്തുറ വെള്ളച്ചിമാറ കടൽ തീരത്ത് വലയിൽ കുടുങ്ങിയ ഭീമൻ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി കടലിൽ വിട്ടു. ഇന്നലെ ഉച്ചയോടെയാണ് മത്സ്യത്തൊഴിലാളി പനത്തുറ സ്വദേശി സുദർശനന്റെ ഉടസ്ഥതയിലുള്ള വലയിൽ സ്രാവ് അകപ്പെട്ടത്. വല കീറിയാണ് സ്രാവിനെ പുറത്തെത്തിച്ചത്. പൂന്തുറയിൽ നിന്നും വന്ന ജീവൻ രക്ഷാ പ്രവർത്തകനായ അജിത്തിന്റെ നേതൃത്വത്തിലുള്ള റെസ്കൂടീമാണ് സ്രാവിനെ കടലിലേക്ക് വിട്ടത്. സംഭവം അറിഞ്ഞ് വാർഡ് കൗൺസിലർ പനത്തുറ ബൈജു, തിരുവല്ലം പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കോസ്റ്റ് ഗാർഡ്, ഫിഷറീസ് ഓഫീസ് അധികൃതർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.