
തിരുവനന്തപുരം: ദൃശ്യവേദി ഏർപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാരത്തിന് കഥകളിയിലെ താടി വേഷത്തിൽ അഗ്രഗണ്യനായ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അർഹനായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 27ന് വൈകിട്ട് 5.30ന് കോട്ടയ്ക്കകം കാർത്തിക തിരുനാൾ തീയേറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. പ്രൊഫ.സി.ജി.രാജഗോപാൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി എസ്.ശ്രീനിവാസൻ, എം.രവീന്ദ്രൻ നായർ, ഡോ.പി.വേണുഗോപാലൻ എന്നിവർ പങ്കെടുക്കും.