
ചെന്നൈ: ജയലളിതയ്ക്കെതിരെ മത്സരിച്ച സ്ഥാനാർത്ഥിക്ക് ലോക്‌സഭ സീറ്റ് നൽകിയ അണ്ണാ ഡി.എം.കെ പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സ്ഥാനാർത്ഥിയെ പിൻവലിച്ച് തലയൂരി. രണ്ടുദിവസം മുമ്പിറക്കിയ സ്ഥാനാർത്ഥി പട്ടിക പ്രകാരം ഷിംലമുത്തുചോലനായിരുന്നു തിരുനൽവേലിയിലെ ഡി.എം.കെ സ്ഥാനാർത്ഥി. 2016ൽ ആർ.കെ നഗറിൽ ജയലളിതയ്‌ക്കെതിരെ ഡി.എം.കെയെ പ്രതിനിധീകരിച്ച് മത്സരിച്ചത് ഷിംലയായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ഷിംല പരാജയപ്പെട്ടു. അതിനുശേഷം ഡി.എം.കെയുമായി അകന്ന ഇദ്ദേഹം അടുത്തിടെ അണ്ണാ ഡി.എം.കെയിൽ ചേർന്നിരുന്നു.
ത്സാൻസിറാണിയാണ് ഷിംലയ്ക്കുപകരമുള്ള പുതിയ സ്ഥാനാർത്ഥി. പാർട്ടിയുടെ ഏക വനിത സ്ഥാനാർത്ഥിയാണിവർ. തമിഴ്നാട്ടിൽ നേതാക്കൾ പാർട്ടിമാറുന്നതിൽ പുതുമയില്ലെങ്കിലും
ജയലളിതയ്ക്കെതിരെ മത്സരിച്ചെന്ന കാരണത്താൽ ഇനിയും സീറ്റ് നിഷേധിച്ചാൽ ഷിംല പാർട്ടി വിടാനാണ് സാദ്ധ്യത.