കാട്ടാക്കട: കെ.എസ്.ആർ.ടി.സി പെൻണേഴ്സ് ഓർഗനൈസേഷൻ 44ാം സംസ്ഥാന സമ്മേളനം 26,27 തീയതികളിൽ നടക്കും. 26ന് വൈകിട്ട് 5ന് ഗാന്ധിപ്പാർക്കിൽ നടക്കുന്ന സെമിനാർ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനവും ട്രാൻസ്‌പോർട്ട് പെൻഷൻ-പ്രശ്നവും പരിഹാരവും എന്ന വിഷയാവതരണവും നടത്തും. പെൻഷൻ ഓർഗനൈസേഷൻ പ്രസിഡന്റ് പി.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് അഷ്റഫ് മോഡറേറ്ററായിരിക്കും. കെ.പി.ശങ്കരദാസ്, കെ.എസ്.സുനിൽ കുമാർ,കെ.സദാശിവൻ നായർ,അമരവിള രാമകൃഷ്ണൻ നായർ,ഹനീഫാറാവുത്തർ,പി.എ.മുഹമ്മദ് അഷ്റഫ് എ.കെ.ശ്രീകുമാർ എന്നിവർ പങ്കെടുക്കും. 27ന് രാവിലെ 9ന് കാട്ടാക്കട ആർ.കെ.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുൻ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. തകിടി കൃഷ്ണൻ നായർ,തമ്പാനൂർ രവി,ഹണി ബാലചന്ദ്രൻ,എസ്.അജയകുമാർ,എം.ജി.രാഹുൽ,എം.നടരാജനാശ്ശാരി,പി.എ.മുഹമ്മദ് അഷ്റഫ്,എന്നിവർ സംസാരിക്കും.തുടർന്ന് തിരഞ്ഞെടുപ്പും നടക്കും.