
വള്ളികുന്നം: അന്തരിച്ച ചലച്ചിത്രസംവിധായകൻ തോപ്പിൽ അജയന്റെ സ്മരണാർത്ഥം വള്ളികുന്നം തോപ്പിൽ അജയൻ ഫിലിം സൊസൈറ്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, ചലച്ചിത്രാസ്വാദന സായന്തനം ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്രി പ്രസിഡന്റ് നൂറനാട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ.സി ചന്ദ്രശേഖരൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ.സുഷമ അജയൻ സ്വാഗതവും അഡ്വ.ആർ.ഉല്ലാസ് നന്ദിയും പറഞ്ഞു. കവിയും ചലച്ചിത്രസംവിധായകനുമായ ഇഞ്ചക്കാട് ബാലചന്ദ്രനെ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് ആദരിച്ചു.