തിരുവനന്തപുരം: രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ. പി. സി. സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.തിരുവനന്തപുരം ലോക് സഭാമണ്ഡലത്തിലെ യു.ഡി .എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശാസ്തമംഗലം കൊച്ചാർ റോഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ..ജനവിധി എത്തും മുമ്പേ ബി.ജെ.പി അധികാരത്തിലെത്തുമെന്നത് വെറും പ്രചാരണം മാത്രമാണെന്ന് ശശി തരൂർ പറഞ്ഞു. ജനങ്ങൾ തീരുമാനിക്കും മുമ്പേ ചിലർ പ്രധാനമന്ത്രിയും മന്ത്രിയുമൊക്കെ ആകുമെന്ന് പറഞ്ഞുനടക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണ്. ഒരിക്കൽ കൂടി ബി.ജെ.പി അധികാരത്തിൽ വരാൻ ജനങ്ങൾ അനുവദിക്കില്ലെന്നും തരൂർ പറഞ്ഞു.

കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു.

എൻ. ശക്തൻ.എം. വിൻസന്റ് എം എൽ എ, വി.എസ്. ശിവകുമാർ,മര്യാപുരം ശ്രീകുമാർ, ജി.എസ് ബാബു, ടി ശരത്ചന്ദ്രപ്രസാദ് , ജി സുബോധൻ, കെ. മോഹൻ കുമാർ,വി.ടി ബലറാം, സി.പി. ജോൺ, എ.ടി. ജോർജ്ജ്,
ദീപ്തി മേരി വർഗീസ്, കെ. എസ് ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ,പി.കെ വേണുഗോപാൽ, ബീമാപള്ളി റഷീദ്, എം.പി സാജു, ഇറവൂർ പ്രസന്നൻ, കരുമം സുന്ദരേശൻ, മണക്കാട് സുരേഷ്, കമ്പറ നാരായണൻ, എം.ആർ മനോജ്, ആർ ലക്ഷ്മി, ഗായത്രി, നേമം ഷജീർ , ഗോപു നെയ്യാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ഫോൺ നമ്പർ. 0471 3143160