
കിളിമാനൂർ: ഡങ്കിപ്പനി ബാധിച്ച് മുതുവിള നാളൻകോട് തടത്തരികത്തുവീട്ടിൽ സതീശൻ-രാധ ദമ്പതിമാരുടെ മകൾ അഞ്ജു സതീശൻ(14) മരിച്ചു..കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.പനി ബാധിച്ചതിനെ തുടർന്ന് തറട്ട ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുറയാതിരുന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.ചൊവ്വാഴ്ച കുഴഞ്ഞുവീണതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ മരിച്ചു. സഹോദരി: ആര്യ സതീശൻ