കടയ്ക്കാവൂർ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി കായിക്കര ആശാൻ സ്‌മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ പ്രതിമാസ ചർച്ചയിൽ "വൈകുണ്ഠ സ്വാമികൾ: കേരള നവോത്ഥാനവും സമത്വവാദവും" എന്ന വിഷയത്തിൽ വി.വി.കുമാർ പ്രബന്ധം അവതരിപ്പിച്ചു. മോഹനൻ കായിക്കര,രാമചന്ദ്രൻ കരവാരം,യു.പ്രകാശ് വക്കം,വെട്ടൂർ ശശി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രകാശ് പ്ലാവഴികം,ബേബികൃഷ്ണൻ വേളമാനൂർ തുടങ്ങിയവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ജെയിൻ വക്കം മോഡറേറ്ററായിരുന്നു.