p

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണിത്.

നിരോധിത സംഘടനയായ പി.എഫ്‌.ഐക്കെതിരെയുള്ള പൊതുമുതൽ നശിപ്പിക്കൽക്കേസുകൾ പിൻവലിച്ച സർക്കാർ, ശബരിമല പ്രക്ഷോഭക്കേസുകൾ പിൻവലിക്കാത്തത് പക്ഷപാതമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. യു.ഡി.എഫും സർക്കാരിനൊപ്പമാണ്. അയ്യപ്പവിശ്വാസികൾക്കു വേണ്ടി ശബ്ദിക്കാൻ വി.ഡി സതീശൻ തയ്യാറാവുന്നില്ല. റഷ്യയിലെ ഐ.എസ് ഭീകരാക്രമണത്തിൽ 150 ഓളം പേർ മരിച്ചിട്ടും മുഖ്യമന്ത്രി അപലപിച്ചില്ല. ഹമാസ് അനുകൂല റാലി നടത്തുന്നവർ പതിനായിരക്കണക്കിന് ഇന്ത്യക്കാരുള്ള നാട്ടിൽ ഭീകരാക്രമണം നടത്തിയിട്ടും മിണ്ടുന്നില്ല. കൈവിട്ടകളിയാണ് സർക്കാർ കളിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ആ​ർ​ട്ടി​ക്കി​ൾ​ 370​ ​താ​ത്കാ​ലിക
വ്യ​വ​സ്ഥ​:​ ​ജ​യ​ശ​ങ്കർ

സിം​ഗ​പ്പൂ​ർ​:​ ​ആ​ർ​ട്ടി​ക്കി​ൾ​ 370​ ​താ​ത്കാ​ലി​ക​ ​വ്യ​വ​സ്ഥ​യാ​യി​രു​ന്നെ​ന്നും​ ​ജ​മ്മു​ ​കാ​ശ്മീ​രി​ലേ​ക്കും​ ​ല​ഡാ​ക്കി​ലേ​ക്കും​ ​പു​രോ​ഗ​മ​ന​ ​നി​യ​മ​ങ്ങ​ൾ​ ​എ​ത്തു​ന്ന​തി​ന് ​അ​ത് ​ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്നും​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.​ ​സിം​ഗ​പ്പൂ​രി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​ഇ​ന്ത്യ​ൻ​ ​സ​മൂ​ഹ​ത്തോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
വി​ഘ​ട​ന​വാ​ദം,​ ​അ​ക്ര​മം,​​​ ​തീ​വ്ര​വാ​ദം​ ​എ​ന്നി​വ​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും​ ​രാ​ജ്യ​ത്തി​ന് ​സു​ര​ക്ഷാ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​ഉ​യ​ർ​ത്തു​ക​യും​ ​ചെ​യ്ത​ത് ​ഇ​തി​ൽ​പ്പെ​ടു​ന്നു.​ ​മേ​ഖ​ല​യു​ടെ​ ​ഭാ​വി​ ​മു​ന്നി​ൽ​ ​ക​ണ്ടു​ള്ള​ ​നി​യ​മ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തും​ ​ത​ട​യ​പ്പെ​ട്ടു.​ ​എ​ന്നാ​ൽ,​​​ ​ആ​ർ​ട്ടി​ക്കി​ൾ​ 370​ ​ഒ​ഴി​വാ​ക്കി​യ​തി​ലൂ​ടെ​ ​കൈ​വ​ന്ന​ ​മാ​റ്റ​ങ്ങ​ൾ​ ​നി​ങ്ങ​ൾ​ക്ക് ​ഇ​ന്ന് ​കാ​ണാ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​ശ​നി​യാ​ഴ്ച​യാ​ണ് ​ജ​യ​ശ​ങ്ക​ർ​ ​സിം​ഗ​പ്പൂ​രി​ലെ​ത്തി​യ​ത്.
ഇ​ന്ന​ലെ​ ​റ​ഷ്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​സെ​ർ​ജി​ ​ല​വ്റൊ​വു​മാ​യി​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​ന​ട​ത്തി​യ​ ​അ​ദ്ദേ​ഹം​ 137​ ​പേ​രു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​മോ​സ്‌​കോ​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​ ​ദുഃ​ഖം​ ​രേ​ഖ​പ്പെ​ടു​ത്തി.