ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ്‌ ചെന്നിത്തല എം.എൽ.എ 26ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് എൽ.ഐ.സി ഓഫീസിന് സമീപമാണ് ആറ്റിങ്ങലിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുന്നത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.