വിതുര: പ്രസിദ്ധമായ ചെറ്റച്ചൽ മരുതുംമൂട് ശ്രീപഞ്ചമീദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 27 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റിപ്രസിഡന്റ് ഒ.കെ.ഷിബു, സെക്രട്ടറി ബി,ഗോപകുമാർ എന്നിവർ അറിയിച്ചു.

ഇന്ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും, ഉച്ചക്ക് 12ന് അന്നദാനം,വൈകിട്ട് 5ന് ഐശ്യര്യപൂജ, 6.30ന് പൂമൂടൽ,തുടർന്ന് അലങ്കാരദീപാരാധന, മുത്തുക്കുട സമർപ്പണം.രാത്രി 8.30ന് വീരനാട്യം, 26ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും, 8ന് ആയുർവേദമെഡിക്കൽക്യാമ്പ്, വൈകിട്ട് 4.30 ന് ഉരുൾനേർച്ച, 5ന് വലിയഉരുൾഗോഷയാത്രചായം ശ്രീഭദ്രകാളിക്ഷേത്രത്തിൽ നിന്നാരംഭിക്കും. വൈകിട്ട് 6,30 ന് അലങ്കാരദീപാരാധന,രാ്രി 8.30 ന് വീരനാട്യം. സമാപനദിനമായ 27ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും, 8.30ന് സമൂഹപൊങ്കാല, 9ന് കലശപൂജ, തുടർന്ന് കലശാഭിഷേകം,ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 3.30ന് അമ്മയുടെ ഉൗരുചുറ്റൽ,രാത്രി 7ന്പൂമാല,താലപ്പൊലിചമയിക്കൽ, 8.30ന് പൂമാലതാലപ്പൊലിഘോഷയാത്ര ചെറ്റച്ചൽമേലാംകോട് ശ്രീദേവീക്ഷേത്രത്തിൽ നിന്നരംഭിക്കും. രാത്രി 10ന് കരാക്കേഗാനമേള,വെളുപ്പിന് 4 ന് പൂജ, പൂപ്പട.