പള്ളിക്കൽ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ പകൽക്കുറി മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റിഅംഗം മടവൂർ മധു ഉദ്ഘാടനം ചെയ്തു. മടവൂർ സലിം,അടുക്കൂർ ഉണ്ണി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസന തുടങ്ങിയവർ പങ്കെടുത്തു. ചെയർമാനായി രവീന്ദ്രൻ പിള്ളയേയും കൺവീനറായി അടുക്കൂർ ഉണ്ണിയെയും തിരഞ്ഞെടുത്തു. ഇതോടെ മടവൂർ,പള്ളിക്കൽ ഗ്രാമ പഞ്ചായത്തുകളിലെ മേഖലാ കൺവെൻഷനുകൾ എൽ.ഡി.എഫ് പൂർത്തിയാക്കി.