പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്‌താ ക്ഷേത്ര ദേശീയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പാലോട് സ്റ്റേഷൻ ഓഫീൻ സുബിൻ തങ്കച്ചൻ അറിയിച്ചു. വൈകിട്ട് നാലിന് ശേഷം നന്ദിയോട് പയറ്റടി ക്ഷേത്രം റോഡിൽ വാഹനങ്ങൾ കടത്തിവിടില്ല. റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ പാലോട് നെടുമങ്ങാട് പോകേണ്ടവർ ആശുപത്രി ജംഗ്ഷൻ തിരിഞ്ഞ്,മീൻമുട്ടി,പാലുവള്ളി,കുടവനാട് എത്തി വലിയ താന്നിമൂട് വഴി പോകണം. നന്ദിയോട് സ്റ്റേഡിയം,നന്ദിയോട് മാർക്കറ്റ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.