നെയ്യാറ്റിൻകര: നെടിയാംകോട്, പരശുവയ്ക്കൽ കുരുന്തിയൂർ ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ 20-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവവും ഒന്നാമത് മഹാശിവപുരാണ തത്ത്വസമീക്ഷാ സത്രവും ഇന്ന് മുതൽ ഏപ്രിൽ 2 വരെ നടക്കും. 25ന് രാവിലെ 8.30ന് മൃത്യുഞ്ജയ ഹോമം,11.15ന് കലശാഭിഷേകം,വൈകിട്ട് 6.30ന് വിശേഷാൽപൂജ. യജ്ഞശാലയിൽ വൈകിട്ട് 4.30ന് യജ്ഞവിഗ്രഹ മഹാഘോഷയാത്രയും വിശിഷ്ടാതിഥികൾക്ക് സ്വീകരണവും, ഭദ്രദീപം തെളിക്കൽ സിനിമാ സീരിയൽ താരം അരുൺമോഹൻ,6ന് യജ്ഞവിഗ്രഹ പ്രതിഷ്ഠ ക്ഷേത്രതന്ത്രി ഡോ.എസ്.ശ്രീധരരു വാസുവദേവൻ,തുടർന്ന് ശിവപുരാണ മാഹാത്മ്യ പ്രഭാഷണം വിമൽവിജയ് (യജ്ഞാചാര്യൻ).
26ന് മൃത്യുഞ്ജയ ഹോമം,11.15ന് കലശാഭിഷേകം തുടർന്ന് വട്ടച്ചാർത്തും മഹാനിവേദ്യവും 7ന് ഭഗവതി സേവ. യജ്ഞശാലയിൽ രാവിലെ 5ന് സംവാദസൂക്ത ഗണപതിഹോമം 5.30ന് ശിവപുരാണ പാരായണം സമാരംഭം, 6.45ന് ഗണപതി ഹവന ആരാധന,11ന് ദ്വാദശ ജ്യോതിർ ലിംഗാഭിഷേകം,1ന് അന്നദാനം,വൈകിട്ട് 5ന് സമർപ്പണം തുടർന്ന് തിരുവാതിര അവതരണം,7ന് ആദ്ധ്യാത്മിക സദസ്,
27ന് 8ന് നാഗർപൂജ,11.15ന് കലശാഭിഷേകം. യജ്ഞശാലയിൽ രാവിലെ 5ന് ബാലഗണപതിഹോമം,11ന് ദ്വാദശ ജ്യോതിർ ലിംഗാഭിഷേകം,വൈകിട്ട് 6.45ന് കനകധാര ഹവനം തുടർന്ന് മംഗാരതി,കുട്ടികളുടെ കലാപരിപാടികൾ. 28ന് രാവിലെ 8.30ന് മൃത്യുഞ്ജയ ഹോമം,തുടർന്ന് സുദർശന ഹോമം. യജ്ഞശാലയിൽ രാവിലെ 5ന് ബീജഗണപതി ഹോമം. 6.45ന് ശിവകൈലാസാഗമനം പാർവതീ പരിണയം,11.30ന് ശിവപുരാണ തത്വസമീക്ഷാ വിചാരവും ദർശനവും,1ന് അന്നദാനസദ്യ 7ന് ആദ്ധ്യാത്മിക സദസ്,നാമഘോഷ ലഹരി. തുടർന്ന് ഭജന.
29ന് രാവിലെ 8.30ന് മൃത്യുഞ്ജയ ഹോമം തുടർന്ന് നാഗരൂട്ട് 11.15ന് കലശാഭിഷേകം,വൈകിട്ട്7ന് ഭഗവതി സേവ. യജ്ഞശാലയിൽ രാവിലെ 5ന് ക്ഷിപ്രഗണപതി ഹോമം,വൈകിട്ട് 6ന് വിദ്യാഗോപാല മന്ത്രാർച്ചന തുടർന്ന് കരിയർ ഗൈഡൻസ് ക്ലാസ്.
30ന് രാവിലെ 11.15ന് കലശാഭിഷേകം,വൈകിട്ട് 7ന് ഭഗവതി സേവ തുടർന്ന് ലക്ഷ്മി പൂജ. യജ്ഞശാലയിൽ രാവിലെ 5ന് അഷ്ടദ്രവ്യ ഗണപതിഹോമം തുടർന്ന് വേദജപം,പരശുരാമ കല്പസൂത്രാന്തർഗത രശ്മി മാലാ ജപം,6.45ന് ഗണപതി ഹവന ആരാധന,11.30ന് ശിവപുരാണ തത്വസമീക്ഷാ വിചാരവും ദർശനവും,വൈകിട്ട് 7ന് ആദ്ധ്യാത്മിക സദസ് നാമഘോഷ ലഹരി തുടർന്ന സമർപ്പണം മംഗളാരതി കുട്ടികളുടെ കലാപരിപാടികൾ.
31ന് രാവിലെ 8.30ന് മൃത്യുഞ്ജയ ഹോമം11.15ന് കലശാഭിഷേകം,വൈകിട്ട്5ന് തിരുനട തുറക്കൽ. 6.30ന് വിശേഷാൽ പൂജയം സന്ധാ ദീപാരാധനയും. യജ്ഞശാലയിൽ രാവിലെ 5ന് ത്രൈലോക്യ മോഹന ഗണപതി ഹോമം തുടർന്ന് വേദജപം, 6.45ന് ഗണപതി ഹവന ആരാധന, 11ന് ദ്വാദശ ജ്യോതിർലിംഗാഭിഷേകം, 11.30ന് ശിവപുരാണ തത്വസമീക്ഷാ വിചാരവും ദർശനവും. വൈകിട്ട് 7ന് അദ്ധ്യാത്മിക സദസ്.
ഏപ്രിൽ 1ന് രാവിലെ 8.30ന് മൃത്യുഞ്ജയ ഹോമം തുടർന്ന് 11.15ന് കലശാഭിഷേകം,വൈകിട്ട് 6.30ന് വിശേഷാൽ പൂജയം സന്ധ്യാ ദീപാരാധനയും.
യജ്ഞശാലയിൽ രാവിലെ 5ന് ത്രക്ഷര ഗണപതി ഹോമം,തുടർന്ന് വേദജപം,11.30ന് ശിവപുരാണ പാരായണ സമർപ്പണം തുടർന്ന് അവഭൃഥ സ്നാന ഘോഷയാത്ര,1ന് അന്നദാനം വൈകിട്ട് 6ന് ലക്ഷദീപകാഴ്ച, 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 2ന് രാവിലെ 6ന് ഗണപതി ഹോമം, 8.30ന് മൃത്യുഞ്ജയ ഹോമം,9ന് കളത്തിൽ പൊങ്കാല,11.15ന് കലശാഭിഷേകം കളഭാഭിഷേകം പൊങ്കാല നിവേദ്യം.