തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചുവർഷത്തിനകം മുൻനിര വിജ്ഞാന നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. നൈപുണ്യ വികസനം കൂടി സാദ്ധ്യമാക്കുന്ന പുതിയ വിദ്യാഭ്യാസ മാതൃക സ്‌കൂൾ തലം തൊട്ട് നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ വികസന സാദ്ധ്യതകളെ കുറിച്ച് സംഘടിപ്പിച്ച പൊതുചർച്ചയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ മോഡറേറ്ററായി. നഗരത്തിലെ 30 സ്‌കൂളുകളെ മികവുറ്റതാക്കുമെന്നും ക്രമേണ ഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്കും ഈ വികസനം വ്യാപിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.