കല്ലമ്പലം: തോട്ടയ്ക്കാട് നെടുംപറമ്പ് വടക്കോട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ വാർഷികവും തൃക്കൊടിയേറ്റ് മഹോത്സവവും ഇന്ന് തുടങ്ങി ഏപ്രിൽ 1ന് സമാപിക്കും. പ്രത്യേക ക്ഷേത്ര പൂജകൾക്ക് പുറമേ ഇന്ന് രാത്രി 7.30ന് തൃക്കൊടിയേറ്റ്, 9ന് നാടൻപാട്ട്. 26ന് രാവിലെ 11ന് സമൂഹസദ്യ, രാത്രി 8ന് നൃത്തനാടകം. 27ന് രാവിലെ 9.30ന് നാഗാരാധന, 11ന് അന്നദാനം, രാത്രി 8.30ന് കളിയാട്ടം, ഫോക്ക് മെഗാഷോ. 28ന് രാവിലെ ഉത്സവ ബലി, ഉച്ചയ്ക്ക് 1ന് പടച്ചോറ് വിതരണം, രാത്രി 9ന് നാടകം. 29ന് രാവിലെ 11ന് അന്നദാനം, വൈകിട്ട് 5ന് സാംസ്ക്കാരിക സമ്മേളനം, രാത്രി 8.30ന് ഡി.ജെ. 30ന് രാവിലെ 8.30ന് നിറപറ, 11ന് സമൂഹസദ്യ, രാത്രി 8.30ന് ഗാനമേള.31ന് രാവിലെ 9ന് ചമയ പ്രദർശനം, 10ന് കളഭാഭിഷേകം, 11ന് വടക്കോട്ടുകാവ് സദ്യ, വൈകിട്ട് 4.30ന് എഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 7.30ന് വടക്കോട്ടുകാവ് പൂരവും കുടമാറ്റവും.