വർക്കല: ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഇന്ന് വൈകിട്ട് 4.30ന് ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെട്ട് ചിലക്കൂർ ആറാട്ട് കടവിലെത്തും. ആറാട്ട്കടവിലെ കടലിൽ ആറാടിയ ശേഷം പ്രത്യേകപൂജകൾക്കും ചടങ്ങുകൾക്കും ശേഷം തിരികെ പനമൂട് അർദ്ധനാരീശ്വരക്ഷേത്തിലെ സ്വീകരണം ഏറ്റുവാങ്ങി അമ്മൻനട,വാവുകട ജംഗ്ഷൻ വഴി കിളിത്തട്ട് മുക്കിലെത്തിച്ചേരും. അവിടെ നിന്നും ഘോഷയാത്രയുടെ അകമ്പടിയോടെ ഇന്ദിരാപാർക്ക്,ബി.എം.എസ് ജംഗ്ഷൻ,നടയ്ക്കാമുക്ക്,താലൂക്ക് ആശുപത്രി ജംഗ്ഷൻ, ഐ ഒ ബി ജംഗ്ഷൻ,വർക്കല മൈതാനം വഴി റെയിൽവെസ്റ്റേഷനിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി സ്വീകരണത്തിനുശേഷം തിരികെ വർക്കല മൈതാനം പൊലീസ് സ്റ്റേഷൻ ചുറ്റി പടിഞ്ഞാറെനട മേലേഗ്രാമം,ആൽത്തറമൂട് വഴി ക്ഷേത്രത്തിലെത്തിച്ചേരും. ആറാട്ട് ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ചുറ്റുവിളക്ക് തുടർന്ന് 11.30ന് വലിയകാണിക്ക, തൃക്കൊടിയിറക്കം.