തിരുവനന്തപുരം:വി.ചന്ദ്രബാബു രചിച്ച കലിയുഗപുരുഷൻ ശ്രീനാരായണഗുരു (ജീവചരിത്രം),​ശ്രീനാരായണഗുരു പ്രണാമം (ലഘുകാവ്യം),​കൃഷ്ണപ്രസാദം (കഥാകാവ്യം) ബാഷ്പപുഷ്പാഞ്ജലി(വിലാപകാവ്യം) എന്നീകൃതികളുടെ പ്രകാശനം എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്നു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,​പ്രൊഫ.വി. കാർത്തികേയൻ നായർ,ഡോ.എം.പി.രാധാമണി എന്നിവർക്ക് നൽകി ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. ഡോ. എഴുമറ്റൂർ രാജരാജവർമ്മയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ,എം.രാജീവ് കുമാർ എന്നിവർ സംസാരിച്ചു.