vld-3

വെള്ളറട: എട്ടാം ക്ളാസ് വിദ്യാർത്ഥിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കള്ളിക്കാട് മൈലക്കര ചെരിഞ്ഞാൻകോണം പുലിക്കുഴി മേലേ പുത്തൻവീട്ടിൽ ശ്രീരാജ് (21) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ മുതൽ കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ വെള്ളറട പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഇന്നലെ വൈകിട്ടോടുകൂടി സി.ഐ ബാബുകുറുപ്പ്, ഗ്രേഡ് എസ്.ഐ ശശി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.