തിരുവനന്തപുരം: മികച്ച ഗാനരചയിതാക്കളെ കണ്ടെത്തുന്നതിന് വേക്ക് അപ്പ് കൾച്ചറൽ ഫോറം തത്സമയ ഗാനരചന മത്സരം സംഘടിപ്പിക്കുന്നു. 28ന് രാവിലെ 9ന് മ്യൂസിയം ഹാളിലാണ് മത്സരം. മത്സര സമയത്ത് നൽകുന്ന മൂന്നു വിഷയങ്ങളെ ആസ്‌പദമാക്കി മൂന്ന് ഗാനങ്ങൾ രചിക്കണം. പ്രായപരിധിയില്ല. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകും. രജിസ്ട്രേഷൻ ഫീസ് 200 രൂപ. വിശദവിവരങ്ങൾക്ക് ഫോൺ: 9995968339, 9995515884.