വെള്ളറട: നെല്ലിശേരി നൂലിയത്ത് അടച്ചിട്ടിരുന്ന ടാർ മിക്‌സിംഗ് പ്ളാന്റിൽ കയറി ചെമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ വെള്ളറട സ്വദേശി ഷിബു (42),​ കന്യാകുമാരി സ്വദേശി ഉദയൻ (44) എന്നിവരെ വെള്ളറട പൊലീസ് പിടികൂടി. പ്രതികളെ റിമാൻഡ് ചെയ്‌തു.