തിരുവനന്തപുരം: എൻ.ഡി.എയുടെ സംസ്ഥാന മീഡിയ സെന്റർ എൻ.ഡി.എ ചെയർമാൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ,സംസ്ഥാന ഉപാദ്ധ്യക്ഷ വി.ടി.രമ,സംസ്ഥാന സെക്രട്ടറി ജെ.ആർ.പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.