premalatha

ചെന്നൈ: അണ്ണാ ഡി.എം.കെയുമായി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ഡി.എം.ഡി.കെ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
അണ്ണാ ഡി.എം.കെ- ഡി.എം.ഡി.കെ ഒരു സഖ്യം വിജയിക്കുന്ന സഖ്യമാണ്. ഉറപ്പായും ഞങ്ങളുടെ കൂട്ടുകെട്ട് എന്നും നിലനിൽക്കും. മുഖ്യമന്ത്രിയായിരുന്ന കാലത്ത് എടപ്പാടി പളനിസ്വാമി കൊറോണ വൈറസ്, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം ചെന്നൈയെ മഴയും വെള്ളപ്പൊക്കവും ബാധിച്ചപ്പോൾ ഡി.എം.കെ സർക്കാർ അത് നന്നായി കൈകാര്യം ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.