edappadi

തിരുച്ചിറപള്ളി: മൂന്നു മുന്നണികളുണ്ടെങ്കിലും തമിഴ്നാട്ടി മത്സരം ഡി.എം.കെയും അണ്ണാ ഡി.എം.കെയും തമ്മിലാണെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു. തിരുച്ചിറപള്ളിയിൽ 40സ്ഥാനാർത്ഥിമാരേയും പരിചയപ്പെടുത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.കെയെക്കാൾ മികച്ച ഭരണമാണ് അണ്ണാ ഡി.എം.കെ സർക്കാർ തമിഴ്നാടിന് നൽകിയത്. സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോഴ്സുകളിൽ 7.5 ശതമാനം സീറ്റ് സംവരണം ഞങ്ങൾ കൊണ്ടുവന്നു. 38 എം.പിമാർ കഴിഞ്ഞ 5 വർഷം തമിഴ്നാടിന് വേണ്ടി ഒന്നും ചെയ്തില്ല- അദ്ദേഹം പറഞ്ഞു.