തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ വയലാറിന്റെ 96-ാം ജന്മദിനമായ ഇന്ന് വൈകിട്ട് 5.30ന് വയലാർ സ്‌ക്വയറിൽ 200 ഗായകർ ചേർന്ന് വയലാറിന്റെ ബലികുടീരങ്ങളെ,ഉത്തിഷ്ടതാ ജാഗ്രത,ഈശ്വരൻ ഹിന്ദുവല്ല,മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു,ചന്ദ്രകളഭം, എന്നീ ജനപ്രിയ ഗാനങ്ങൾ അവതരിപ്പിക്കുന്നു. ഇതിൽ ഈശ്വരൻ ഹിന്ദുവല്ല എന്ന ഗാനം മാനവീയം വീഥിയിലെ ദേവരാജൻ മാസ്റ്ററുടെ പ്രതിമയ്ക്ക് മുന്നിലാണ് ആലപിക്കുന്നത്. ദേവരാജൻ മാസ്റ്ററുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തും. വയലാർ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി കൊണ്ട് പരിപാടി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖപ്രഭാഷണം നടത്തും. ഡോ.ജോർജ്ജ് ഓണക്കൂർ വയലാർ അനുസ്മരണംനടത്തും. . വയലാർ രാമവർമ്മ സാംസ്‌കാരിക വേദി പ്രസിഡന്റ് ജി.രാജ്‌മോഹൻ അദ്ധ്യക്ഷനാകും. സെക്രട്ടറി മണക്കാട് രാമചന്ദ്രൻ മുൻ മേയർ കെ.ചന്ദ്രിക, മുക്കംപാലമൂട് രാധാകൃഷ്ണൻ,ജി.വിജയകുമാർ,ശ്രീവത്സൻ നമ്പൂതിരി, ജയശ്രീ ഗോപാലകൃഷ്ണൻ, പ്രേമചന്ദ്രൻ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുക്കും. വയലാർ സന്ധ്യയും ഉണ്ടായിരിക്കും.